തൃശ്ശൂർ: പ്രശസ്ത ചലച്ചിത്ര വസ്ത്രാലങ്കാര കലാകാരൻ വേലായുധൻ കീഴില്ലം അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ആയിരുന്നു അന്ത്യം. ചാലക്കുടിയിലെ സ്വകാര്യആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. 

സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് ചാലക്കുടിയിലെ വീട്ടുവളപ്പിൽ നടക്കും. സിദ്ധിഖ് സംവിധാനം ചെയ്ത ബിഗ് ബ്രദർ എന്ന ചിത്രത്തിൽ ആണ് ഒടുവിൽ ജോലി ചെയ്തത്. ചാലക്കുടി പോട്ടയിലെ വീട്ടുവളപ്പിൽ ആണ് സംസ്കാര ചടങ്ങുകൾ നടക്കുക. 

1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനായിരുന്നു പുരസ്കാരം. മലയാള സിനിമയിലെ നിരവധി സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ചിട്ടുണ്ട്.