കൊച്ചി: നടൻ ദിലീപിന്റെ പാസ്പോർട്ട് താൽക്കാലികമായി വിട്ടുനൽകാൻ കോടതി നിർദേശം. പുതിയ സിനിമയുടെ പ്രചാരണ പരിപാടികൾക്കായി വിദേശത്ത് പോകണമെന്ന ആവശ്യം അംഗീകരിച്ചാണ് ഉത്തരവ്. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചിയിലെ സിബിഐ കോടതിയാണ് അപേക്ഷ അനുവദിച്ചത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെയാണ് ദിലീപിന്റെ പാസ്പോർട്ട് പൊലീസ് പിടിച്ചെടുത്തത്. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഡിസംബർ രണ്ടിന് പാസ്പോർട്ട് തിരികെ കോടതിയിൽ ഏല്പിക്കാനും നിർദേശമുണ്ട്.