കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ പ്രതിഷേധവുമായി നടന്‍ ടോവിനോ തോമസും. എങ്ങിനെ മനോഹരമായി ബീഫ് ഉണ്ടാക്കാം എന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് താരം നിലപാട് വ്യക്തമാക്കിയത്. ഗോദ എന്ന ടോവിനോ ചിത്രത്തില്‍ ബീഫുണ്ടാക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന മനോഹരമായ രംഗമാണ് ടോവിനോ പോസ്റ്റ് ചെയ്തത്. ഈ പൊറോട്ടയും ബീഫ്റോസ്റ്റും നമ്മള്‍ മലയാളികള്‍ക്ക് വെറുമൊരു ഭക്ഷണമാത്രമല്ല.. ഒരു വികാരമാണെന്ന് നടന്‍ വ്യക്തമാക്കുന്നു.