ബോളിവുഡ് താരസുന്ദരി സണ്ണിലിയോണിന് സഹപ്രവര്‍ത്തകര്‍ കൊടുത്ത ഒരു പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയില്‍ സ്‌ക്രിപ്റ്റ് വായിച്ചു കൊണ്ടിരിക്കുകയായിരുന്ന സണ്ണിയുടെ ദേഹത്തേക്ക് പ്ലാസ്റ്റിക്ക് പാമ്പിനെ എടുത്തിട്ടായിരുന്നു കൂട്ടുകാരുടെ തമാശ. സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും ബോളിവുഡ് മേയ്ക്കപ്പ് മാന്‍ തോമസ് മൗക്കയും ചേര്‍ന്നാണ് സണ്ണിക്ക് എട്ടിന്ർറെ പണികൊടുത്തത്. സണ്ണി തന്നെയാണ് ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദേഹത്ത് വീണ പാമ്പിനെ വലിച്ചെറിഞ്ഞ് സണ്ണി അലറി വിളിച്ചുകൊണ്ട് ഓടുന്നതും വീഡിയോയില്‍ കാണാം. 

Scroll to load tweet…

സഹപ്രവര്‍ത്തകര്‍ പകര്‍ത്തിയ വീഡിയോയെക്കാള്‍ വൈറലായത് സണ്ണിയും മാധ്യമ പ്രവര്‍ത്തക ഉപാല ബസു തമ്മിലുള്ള തുറന്ന വാഗ്വാദമായിരുന്നു. വീഡിയോയ്ക്ക് ഉപാല നല്‍കിയ കമന്റാണ് ഇരുവരുടെയും തമ്മിലുള്ള വാഗ്വാദത്തിന് തുടക്കമിട്ടത്. ഇത് യഥാര്‍ത്ഥ പാമ്പാണോ എന്നും സണ്ണി അതിനെ വലിച്ചെറിഞ്ഞപ്പോള്‍ പാവം പാമ്പിനൊന്നും പറ്റിയിട്ടുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും മൃഗ സംരക്ഷണ സംഘടനയായ പെറ്റ (PETA)യോട് ഇതൊന്ന് ശ്രദ്ധിച്ചോളൂ എന്നുമായിരുന്നു ഉപാലയുടെ കമന്റ്.


ഇത് യഥാര്‍ത്ഥ പാമ്പല്ലെന്നും, തനിക്ക് മൃഗങ്ങളോടുള്ള സ്‌നേഹം ഉപാലയ്ക്ക് അറിയില്ലെന്നും തനിക്ക് പിന്തുണയുമായി വന്നവരോട് ഉപാലയ്ക്ക് തന്നോയ് വെറുപ്പാണെന്നും അതുകൊണ്ടാണ് ആവശ്യമില്ലാതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും സണ്ണി മറുപടി നല്‍കി. 

Scroll to load tweet…

മാത്രമല്ല, ഉപാലയുടെ ഭാഗത്ത് നിന്നും കൂടുതല്‍ ചീത്ത പ്രതികരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ താനവരെ ബ്‌ളോക് ചെയ്‌തെന്നും ഈ ചെറിയ തമാശയ്ക് കൂടുതല്‍ പ്രചാരണം നല്കിയ ഉപാലയോടു നന്ദിയുണ്ടെന്നും സണ്ണി പറഞ്ഞു. തന്നെ ബ്ലോക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് ഉപാലയും പ്രതികരണങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 

Scroll to load tweet…