പ്രമുഖ സംവിധായകനും നടനുമായ കെ വിശ്വനാഥിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. പത്തു ലക്ഷം രൂപയും സ്വര്‍ണ്ണ കമലവും അടങ്ങിയതാണ് പുരസ്കാരം.

നിരവധി ദേശീയ അവര്‍ഡുകള്‍ കെ വിശ്വനാഥ് സ്വന്തമാക്കിയിട്ടുണ്ട്. ശങ്കരാഭരണം, സര്‍ഗം, കാംച്ചോര്‍, ജാഗ് ഉത്ത ഇന്‍സാന്‍, ഈശ്വര്‍ തുടങ്ങി 50 സിനിമകള്‍ കെ വിശ്വനാഥ് സംവിധാനം ചെയ്‍തിട്ടുണ്ട്. നിരവധി സിനിമകളുടെ തിരക്കഥയും രചിച്ച അദ്ദേഹം ചില സിനിമകളില്‍ അഭിനേതാവുമായി.