സലീം കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവമേ കൈ തൊഴാം കെ കുമാറാകണം എന്ന ജയറാം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സലീം കുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനുശ്രീ, സുരഭി, നെടുമുടി വേണു, ശ്രീനിവാസന്‍, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ ചിത്രത്തിലണിനിരക്കുന്നു. സലീം കുമാറും ചിത്രത്തിലഭിനയിക്കുന്നുണ്ട്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും യുണൈറ്റഡ് ഗ്ലോബല്‍ മീഡിയയുടെ ബാനറില്‍ ഡോ സഖറിയ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ''കാണാന്‍ ഒരു ലുക്കില്ലന്നേ ഉള്ളൂ ഭയങ്കര ബുദ്ധിയാ..' എന്ന സലീം കുമാറിന്റെ ഡയലോഗ് അടങ്ങിയ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.