മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‍കാരം നേടിയ ഒറ്റമുറി വെളിച്ചം എന്ന ചിത്രത്തിനു ശേഷം രാഹുല്‍ ജി നായര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഡാകിനി. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

കോമിക് സ്വഭാവമുള്ള ചിത്രമായിരിക്കും ഡാകിനിയെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മായനെ തീര്‍ക്കാൻ ഡാകിനി വരുന്നുവെന്നാണ് ട്രെയിലര്‍ പറയുന്നത്. രാഹുല്‍ ജി നായരാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ് , ബാലുശ്ശേരി സരസ (സുഡാനി ഫ്രം നൈജീരിയ ) ശ്രീലത ശ്രീധരന്‍ (സുഡാനി ഫ്രം നൈജീരിയ ) ഇന്ദ്രന്‍സ് , പോളി വത്സന്‍ , സേതുലക്ഷ്‍മി തുടങ്ങിയവര്‍ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നു.