വന്‍ താരനിരയണിഞ്ഞതായിരുന്നു നടന്‍ ലാലിന്‍റെ മകളുടെ വിവാഹം. വിവാഹസല്‍ക്കാരത്തിന് മമ്മൂട്ടിയടക്കം സിനിമാലോകം തന്നെയെത്തി. വിവാഹത്തിന്‍റെ തലേന്നും അന്നും വിവിധ കലാപരിപാടികളാണ് അരങ്ങേറിയത്. ഡപ്പാം കുത്ത് സ്റ്റൈലിലായിരുന്നു തലദിവസത്തെ വിവാഹ ചടങ്ങുകള്‍. അതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോണിക്ക ലാല്‍ തമിഴ് ഡപ്പാം കൂത്ത് കളിക്കുന്നതും വീഡിയോയില്‍ കാണാം. തമിഴ് സ്റ്റൈലിലുള്ള വേഷങ്ങളായിരുന്നു ലാലും കുടുംബവും അണിഞ്ഞത്.

വിവിഹസല്‍ക്കാരത്തിനും ന്യത്തവും മറ്റുമായി ആഘോഷമായിരുന്നു. പുതുദമ്പതികളായ ഭാവനയും നവീനുമായിരുന്നു അവിടെയും താരങ്ങള്‍. കൂടാതെ മഞ്ജു വാര്യര്‍ അടക്കമുളള സിനിമാതാരങ്ങളും പങ്കെടുത്തു.

വിവാഹ നിശ്ചയത്തിന് പഞ്ചാബി ലുക്കിലെത്തിയ ലാല്‍ ബോളിവുഡ് ചിത്രങ്ങളിലെ വിവാഹങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മകൾക്കും മകനുമൊപ്പം നൃത്തം ചെയ്തതും വൈറല്‍ ആയിരുന്നു ‍.