നടിമാര്‍ ധരിക്കുന്ന വസ്ത്രത്തില്‍ ആരാധകര്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ ആരാധകര്‍ക്കുപുറമെ ഒരു പ്രത്യേക ലക്ഷ്യം വച്ച് ആളുകള്‍ മര്യാദ എന്നാല്‍ ഇങ്ങനെയാണ് അങ്ങനെയാണ് എന്ന് പഠിപ്പിക്കുന്നത് ആര്‍ക്കും സഹിക്കാനായി എന്നും വരില്ല. സ്വയം അപഹാസ്യരാകുന്നത് മനസിലാകാതെ ഇങ്ങനെ പഠിപ്പിക്കുന്ന സദാചാരക്കാരുടെ എണ്ണം കൂടിവരുകയാണ്.

ദംഗലിലെ നായിക ഫാത്തിമ സന ഷേയ്ഖാണ് വിമര്‍ശകരായ ആങ്ങളമാരുടെ ഇരയായത്. സുന്ദരമായ വസ്ത്രം ധരിച്ച് ചിത്രത്തിന് മോഡലായ ഫാത്തിമയെ മതമൗലിക വാദികള്‍ ഒരു പാഠം പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു. റമദാന്‍ മാസത്തില്‍ ഇത്തരം വസ്ത്രം ധരിക്കാമോ എന്നാണ് സദാചാര മത മൗലികവാദികളുടെ ചോദ്യം. അതിന് വേണ്ടി ഇവരുടെ ഫോട്ടോയ്ക്ക് താഴെ മുറവിളിയാണ്.

ഇനിയിപ്പോള്‍ ദീപിക പദുകോണിനുനേരെയാണ് സദാചാരികളുടെ നോട്ടം. അവര്‍ ഇട്ട വസ്ത്രം ചെറുതാണത്രെ! ഡയപ്പര്‍ പോലിരിക്കുന്നു വസ്ത്രമെന്നും ആക്ഷേപമുണ്ട്. ദീപിക ഇനി എങ്ങനെ മാതാപിതാക്കളുടെ മുന്നില്‍ ചെല്ലുമെന്നാലോചിച്ചും സദാചാരികള്‍ക്ക് ഉറക്കമില്ലെന്നതാണ് സത്യം.