ദില്ലി: ആമിര്‍ഖാന്‍ നായകനാകുന്ന ‘ദംഗല്‍’ തീയേറ്ററില്‍ മുന്നേറുകയാണ്. ഏതൊരു ആമിര്‍ ചിത്രങ്ങളേയും പോലെ നിരവധി പ്രത്യേകതകളുമായാണ് ദംഗലും എത്തിയിരിക്കുന്നത്. പുറത്തിറങ്ങി വെറും മൂന്ന് ദിവസങ്ങള്‍ കൊണ്ട് മാത്രം 100 കോടി ക്ലബ്ബില്‍ ഇടംകൊണ്ട സിനിമയായി മാറിയിരിക്കുകയാണിത്. 

ഏറ്റവും വേഗം 100 കോടി ക്ലബില്‍ ഇടപറ്റിയ ചിത്രം എന്ന പ്രത്യേകതയ്ക്ക് പുറമെ. ഒരു ദിവസം കൊണ്ട് ഏറ്റവുമധികം തുക വാരിക്കൂട്ടിയ ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ക്രിസ്മസ് ദിനത്തില്‍ മാത്രം ചിത്രം വാരിക്കൂട്ടിയത് 41.25 കോടിയാണ്. ഇതോടെ ചിത്രം വാരിയെടുത്തത് 104.25 കോടിയാണ്. 

പുതുവര്‍ഷത്തിന് മുന്‍പ് ചിത്രം ഏത്രത്തോളം തുക വാരിക്കൂട്ടുമെന്നാണ് ബി ടൗണ്‍ ഉറ്റ് നോക്കുന്നത്. എല്ലാത്തരം എതിരപ്പുകളേയും മറികടന്നുകൊണ്ട് പെണ്‍മക്കളെ ഗുസ്തി പരിശീലിപ്പിച്ച് സ്വര്‍ണമെഡലിന് അര്‍ഹനാക്കിയ മഹാവീര്‍ സിങ്ങിന്റെ കഥയാണ് ചിത്രം പറയുന്നത്.