ഗുസ്തി താരം മഹാവീര്‍ സിംഗ് ഫോഗാട്ടിന്‍റെ യൗവ്വനത്തില്‍ നിന്നും വാര്‍ധക്യത്തിലേക്കുള്ള ആമിര്‍ ഖാന്‍റെ രൂപമാറ്റം ഗാനരംഗത്തെ മനോഹരമാക്കുന്നു. ഒപ്പം ഗീത ഫോഗാട്ടിന്‍റെയും ബബിത കുമാരിയുടെയും റസ്‍ലിംഗ് രംഗങ്ങളും വീഡിയോയ്ക്ക് കരുത്തു പകരുന്നു.

അമിതാഭ് ഭട്ടാചാര്യയുടെ വരികള്‍ക്ക് പ്രിതം ചക്രബര്‍ത്തി ഈണം പകര്‍ന്നിരിക്കുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങളായ ഹാനിക്കാരക്ക് ബാപ്പു, ദഖഡ്, ഗിലെഹ്രിയാന്‍ തുടങ്ങിയ ഗാനങ്ങള്‍ ആദ്യം പുറത്തിറങ്ങിയിരുന്നു. ഈ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റാണ്. സീ മ്യൂസിക് കമ്പനിയുടെ ലേബലിലാണ് ഗാനങ്ങള്‍.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23ന് തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

വീഡിയോ കാണാം