പൊതുസ്ഥലത്തെ ശൗചാലയത്തിന്‍റെ അപര്യാപ്തത ചര്‍ച്ചയാകുന്ന കാലത്തും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒട്ടേറെ പേര്‍ നമുക്ക് ചുറ്റിലുമുണ്ട്. അത്തരം പ്രശ്‌നങ്ങള്‍ വിളിച്ചോതുന്നതാണ് ദര്‍ശന്‍ സംവിധാനം ചെയ്ത ഒന്നര മിനുറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമായ 'ദ ഡോര്‍' പറയുന്നത്. മുട്ടിയിട്ടും തുറക്കാത്ത വാതിലുകള്‍ക്കായി കാത്തിരുന്നിട്ട് കാര്യമില്ലെന്നാണ് ദര്‍ശന്‍ ഷോര്‍ട്ട് ഫിലിലൂടെ പറയുന്നത്.
പൊതുസ്ഥലത്ത് സ്ത്രീകള്‍ക്ക്, മിക്കപ്പോഴും സ്വയം സുരക്ഷിതമാക്കാനും ശുചിത്വം തേടുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്ത്രീ വിമോചനം എന്ന ആശയം ഉള്‍ക്കൊള്ളുന്ന ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും അസമത്വം ഇപ്പോഴും തുടരുകയാണ്. അതിന് ഉദാഹരണമാണ് ഈ സിനിമ കാണിക്കുന്നത്.

