നടിയെ ആക്രമിച്ച കേസില്‍ നടിക്കൊപ്പം നില്‍ക്കുന്ന തന്റെ നിലപാടുകള്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചവരെ പ്രകോപിപ്പിക്കുന്നുണ്ടെങ്കില്‍ അത് ആണ്‍ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീവ്രതയാണെന്ന് ദീദി ദാമോദരന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ലച്ചിത്ര പ്രവര്‍ത്തകയും തിരക്കഥാകൃത്തുമായ ദീദി ദാമോദരന്റെ പ്രതികരണം.
"ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്നു പറയാന്‍ ഞാനാളല്ല. ഞാനത് പറഞ്ഞിട്ടുമില്ല. ഞാന്‍ ഒരു കുറ്റാന്വേഷണ ഏജന്‍സിയുടെ ഭാഗമല്ല. അവരെ വിചാരണ ചെയ്യാന്‍ ഞാനൊരു വക്കീലുമല്ല. അത് പറയേണ്ടത് പൊലീസും കോടതിയുമാണ്. പെണ്‍കുട്ടിയോടൊപ്പം നിന്നത് കൊണ്ട് മാത്രം എന്റെ നിലപാടുകള്‍ ദിലീപിനെ ജയിലിലേക്ക് കൂട്ടതീര്‍ത്ഥയാത്ര നടത്തിയവരെ പ്രകോപ്പിക്കുന്നുണ്ടെങ്കില്‍ അത് എന്റെ ശേഷിയെയല്ല മറിച്ച് ആണ്‍ അധികാരത്തിനേറ്റ ആഘാതത്തിന്റെ തീഷ്‌ണയെയാണ് കുറിക്കുന്നത്.
ദീദി ദാമോദന്റെ ഫേസ്ബുക്ക് പോസ്റ്റ്
