എന്നാൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ സമയം കട്ടിലിൽ ചിലവഴിക്കുന്ന ആളാരാണെന്ന് കാര്യത്തിൽ യാതൊരു തർക്കവും ഉണ്ടാകാനിടയില്ല

ബിഗ് ബോസിൽ ഏറ്റവും മികച്ച മത്സരാർത്ഥി ആരാണെന്ന കാര്യത്തിൽ തർക്കം ഉണ്ടായേക്കാം. എന്നാൽ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ സമയം കട്ടിലിൽ ചിലവഴിക്കുന്ന ആളാരാണെന്ന് കാര്യത്തിൽ യാതൊരു തർക്കവും ഉണ്ടാകാനിടയില്ല.

പ്രേക്ഷകരുടെ അഭിപ്രായത്തിൽ അത് ദീപൻ ആണ്. ഇതിനോടകം ദീപനെ ട്രോളി നിരവധി പോസ്റ്റുകൾ ആണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഹൗസിൽ പകലുറക്കം അനുവദിച്ചിട്ടില്ല എങ്കിലും പകലും രാത്രിയും ദീപൻ കട്ടിലിൽ തന്നെ ആണെന്നാണ് പ്രേക്ഷകർ പറയുന്നത്. ദീപനെ പുറത്താക്കി ദയവായി അദ്ദേഹത്തിന് വീട്ടിൽ പോയി വിശ്രമിക്കാൻ അനുവാദം നൽകണമെന്നും അവർ ബിഗ് ബോസിനോട് ആവശ്യപ്പെടുന്നു.

അതേ സമയം ബിഗ്ബോസിലെ ദീപന്‍റെ പ്രകടനത്തെ പുകഴ്ത്തിയും ചിലര്‍ രംഗത്ത് എത്തുന്നുണ്ട്. ദീപന്‍റെ ഇടപെടുലുകള്‍ ഉണ്ടെന്നും. ചിലപ്പോള്‍ സ്ക്രീനിലെ കാഴ്ചകളാണ് ഇങ്ങനെ ഒരു ഇമേജ് ഉണ്ടാക്കാന്‍ കാരണമെന്നുമാണ് ഇവരുടെ വാദം.

ട്രോള്‍ കടപ്പാട്- Bigg Boss Malayalam FB Group,👁 Bigg Boss Kerala Blog