ക്രീം നിറത്തിലുള്ള സ്യൂട്ടും ചുവന്ന പട്ടിന്റെ ഷോളുമായിരുന്നു നവവധുവായ ദീപികയുടെ വേഷം. ക്രീം നിറത്തില്‍ തന്നെയുള്ള വേഷമായിരുന്നു രണ്‍വീറിന്റേത്. ചുവന്ന പട്ടിന്റെ ഒരു ജാക്കറ്റും ധരിച്ചിരുന്നു
ദില്ലി: ഇറ്റലിയില്‍ നടന്ന വിവാഹത്തിന് ശേഷം മുംബൈയില്‍ തിരിച്ചെത്തി ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. രണ്‍വീറിന്റെ മുംബൈയിലുള്ള വസതിയിലേക്കാണ് താരജോഡികള്‍ എത്തിയിരിക്കുന്നത്.
ഞായറാഴ്ച രാവിലെയാണ് ഇരുവരും മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്. പ്രിയതാരങ്ങളെ കാണാന്‍ തടിച്ചുകൂടിയ ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത ശേഷം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഇരുവരും കാറില്‍ രണ്‍വീറിന്റെ വീട്ടിലേക്ക് തിരിച്ചത്.

ക്രീം നിറത്തിലുള്ള സ്യൂട്ടും ചുവന്ന പട്ടിന്റെ ഷോളുമായിരുന്നു നവവധുവായ ദീപികയുടെ വേഷം. ക്രീം നിറത്തില്‍ തന്നെയുള്ള വേഷമായിരുന്നു രണ്‍വീറിന്റേത്. ചുവന്ന പട്ടിന്റെ ഒരു ജാക്കറ്റും ധരിച്ചിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് രണ്‍വീറിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ഇരുവരും പുറത്തിറങ്ങി വന്നു.
ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് ഇക്കഴിഞ്ഞ 14നായിരുന്നു ദീപിക- രണ്‍വീര്‍ താരജോഡികള്‍ വിവാതിരായത്. ഇനി 21ന് ദീപികയുടെ ബെംഗലൂരുവിലെ വസതിയിലും 28ന് സിനിമാ സുഹൃത്തുക്കള്‍ക്കും താരങ്ങള്‍ക്കുമെല്ലാം വേണ്ടി മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും വെഡ്ഡിംഗ് റിസപ്ഷന്‍ നടത്താനാണ് ഇരുവരുടെയും തീരുമാനം.
