മാത്യു തോമസിനൊപ്പം അഭിനയിച്ച 'സുഖമാണോ സുഖമാണ്' ആണ് ദേവികയുടെ ഏറ്റവും പുതിയ ചിത്രം. Devika Sanjay talks about her cinema life
ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ നമലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദേവിക സഞ്ജയ്. ശ്രീനിവാസൻ തിരക്കഥ എഴുതിയ ഞാൻ പ്രകാശനിലെ ദേവിക സഞ്ജയ് അവതരിപ്പിച്ച ടീന മോൾ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിലുണ്ടായ ഭാഗ്യത്തെ കുറിച്ച് ദേവിക സഞ്ജയ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഇന്നസെന്റിന്റെയും, കെ.പി.എ.സി ലളിതയുടെയും ശ്രീനിവാസന്റെയും കൂടെ പ്രവർത്തിക്കാൻ കഹ്‌സീഞ്ഞത് വലിയ ഭാഗ്യമാണെന്നാണ് ദേവിക സഞ്ജയ് പറയുന്നത്. അത്രയും വലിയ ഭാഗ്യം ഇനി തനിക്ക് കിട്ടുമോ എന്നറിയില്ലെന്നും ദേവിക സഞ്ജയ് കൂട്ടിച്ചേർത്തു.
"ഇന്നസെന്റ് അങ്കിള്‍, ജയറാം സാര്‍, ലളിതാന്റി, ശ്രീനിവാസന്‍ സാര്‍ ഇവരുടെയെല്ലാവരുടെയും കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നത് വലിയ ഭാഗ്യമാണ്. അത്രയും വലിയൊരു ഭാഗ്യം എനിക്കിനി കിട്ടുമോ എന്ന് അറിയില്ല. ഇന്നസെന്റ് സാര്‍ ആകട്ടെ, ശ്രീനിവാസന്‍ സാറാകട്ടെ എല്ലാവരും തന്നെ ലെജന്‍ഡ്‌സാണ്. ആളുകള്‍ക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെ വളരെ ബ്രില്ല്യന്‍ഡായി എഴുതുന്നയാളാണ് ശ്രീനിവാസന്‍ സാര്‍.
അദ്ദേഹത്തിന്റെ കൂടെയും ലളിതാന്റിയുടെയും ഇന്നസെന്റ്ങ്കിളിന്റെ കൂടെയുമൊക്കെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം. സന്തോഷം മാത്രമെയുള്ളു. അവരൊക്കെ ഒന്നും ചെയ്യാതെ സ്‌ക്രീനില്‍ വന്നിരുന്നാല്‍ തന്നെ അടിപൊളിയാണ്." ദേവിക സഞ്ജയ് പറയുന്നു. ഇൻഡിവുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവിക സഞ്ജയുടെ പ്രതികരണം.
അതേസമയം മാത്യൂസ് തോമസിനൊപ്പം ദേവിക സഞ്ജയ് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് സുഖമാണോ സുഖമാണ്. അരുണ്‍ലാൽ രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ലൂസിഫര്‍ സര്‍ക്കസിന്റെ ബാനറില്‍ ഗൗരവ് ചനാനയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഏകാന്തത പ്രമേയമാവുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്ഫടികം ജോര്‍ജ്, കുടശ്ശനാട് കനകം, നോബി മാര്‍ക്കോസ്, അഖില്‍ കവലയൂര്‍, മണിക്കുട്ടന്‍, ജിബിന്‍ ഗോപിനാഥ്, അബിന്‍ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് എന്നിവരാണ് ചിത്രത്ഗത്തിലെ മറ്റ് പ്രധാന താരങ്ങൾ.



