Asianet News MalayalamAsianet News Malayalam

ഇതാ ആ നിമിഷങ്ങള്‍; വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച് ദീപികയും രണ്‍വീറും

ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ വച്ചായിരുന്നു വിവാഹ സത്ക്കാരം. വിവാഹ ദൃശ്യങ്ങൾ പുറത്താകാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.

deepika and ranveer shares their official wedding photos
Author
Mumbai, First Published Nov 15, 2018, 10:06 PM IST

ദീപിക-രണ്‍വീര്‍ വിവാഹം ആരാധകരില്‍ ഉണ്ടാക്കിയ ആവേശം എത്രമാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നത്തെ ട്വിറ്റര്‍ ട്രെന്‍റിംഗ് ടോപ്പിക്കുകള്‍. 'ദീപിക വെഡ്സ് രണ്‍വീര്‍' എന്നും 'ദീപ്‍വീര്‍ വെഡ്ഡിംഗ് ' എന്നുമൊക്കെയുള്ള ഹാഷ്‍ടാഗുകള്‍ രാവിലെ മുതല്‍ ട്രെന്‍റ്സ് ലിസ്റ്റില്‍ ഉണ്ട്. ഇറ്റലിയില്‍ നടന്ന വിവാഹത്തിന്‍റെ ആദ്യ ചിത്രങ്ങള്‍ക്കായുള്ള 'മുറവിളി' സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ദിവസത്തിന്‍റെ തുടക്കം മുതലേ നടത്തിയിരുന്നു. വിവാഹച്ചടങ്ങിന് എത്തിയവരോട് തങ്ങളുടെ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹത്തിന് പിന്നാലെ മൊബൈല്‍ ക്യാമറയിലും മറ്റും പകര്‍ത്തപ്പെട്ട ചിത്രങ്ങളും എത്തി. എന്നാല്‍ ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ ഔദ്യോഗികമായിത്തന്നെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദീപികയും രണ്‍വീറും.

deepika and ranveer shares their official wedding photos

താലി കെട്ടുന്നതിന്‍റെയും വിവാഹത്തിലെ മറ്റൊരു നിമിഷത്തിന്‍റെയും ചിത്രങ്ങളാണ് ഇരുവരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെൽ ബാൽബിയാനെല്ലോയിൽ വച്ചായിരുന്നു വിവാഹ സത്ക്കാരം. വിവാഹ ദൃശ്യങ്ങൾ പുറത്താകാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. വിവാഹത്തിന് സമ്മാനങ്ങൾ ഒന്നും വേണ്ടെന്നും പകരം ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയാൽ മതിയെന്നും ദീപിക പദുക്കോണും രൺവീർ സിംഗും പറഞ്ഞിരുന്നു.

ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ഇരുവരും വിവാഹത്തിന് ക്ഷണിച്ചിരുന്നത്. ദീപികയുടെ പേരിലുള്ള ചാരിറ്റി അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാനാണ് താരങ്ങളുടെ അഭ്യർത്ഥന. സ്വകാര്യത ഉറപ്പു വരുത്തിയാണ് വിവാഹചടങ്ങുകളെല്ലാം സംഘടിപ്പിച്ചത്.

Follow Us:
Download App:
  • android
  • ios