ശ്രീദേവിയെ അത്ര പെട്ടെന്ന് ആര്‍ക്കും മാറാക്കാനാകില്ല. ശ്രീദേവിയുടെ മരണം അത്രമേല്‍ വിഷമം ഉണ്ടാക്കിയാതിരുന്നു. ഇന്ത്യന്‍ സിനിമ ഇന്നും ആ ഷോക്കില്‍ നിന്നും ഉണര്‍ന്നിട്ടില്ല. വൈകിയാണേലും ബോളിവുഡ് സുന്ദരി ദീപിക പദുകോണും ശ്രീദേവിയുടെ ഓര്‍മ്മ പങ്കുവെക്കുകയാണ്.

ലോകത്ത് സ്വാധീനം ചെലുത്തിയ 100 പേരുടെ ടൈംസ് പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ഇന്ത്യയില്‍ നിന്നും ഇടം പിടിച്ച രണ്ടു പേരില്‍ ഒരാള്‍ ദീപിക പദുകോണ്‍ ആയിരുന്നു. ദീപിക ഈ നേട്ടം സ്വന്തമാക്കുമ്പോഴും അമ്മയെ പോലെ കരുതിയ ശ്രീദേവിയുടെ വിയോഗത്തിലുളള വേദന പങ്കുവെക്കാന്‍ മറന്നില്ല. കാരണം അത്രയേറെ ദീപികയെ സ്വന്തം മകളെ പോലെ കരുതിയിരുന്നു ശ്രീദേവി. ശ്രീദേവിയെക്കുറിച്ച് ഫിലിംഫെയെര്‍ മിഡില്‍ ഈസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക വിതുമ്പലോടെ പറഞ്ഞു. 

" അന്ന് റാസല്‍ഖൈമയിലെ വിവാഹത്തിന് പോകുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സംസാരിച്ചപ്പോള്‍ ശ്രീ മാം എന്നോട് പറഞ്ഞു, 'ഉഴിഞ്ഞിടൂ അല്ലെങ്കില്‍ കണ്ണ് തട്ടും എന്ന്'. നിങ്ങള്‍ എനക്ക് അത് ചെയ്ത് തരുമോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. 'അതിനെന്താ വീട്ടിലേക്കൂ വരൂ' എന്നവര്‍ സന്തോഷത്തോടെ പറഞ്ഞു. ഞാന്‍ അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ ഉഴിഞ്ഞിടാം എന്നായിരുന്നു എനിക്ക് തന്ന വാക്ക്. പക്ഷേ ഇനി അതൊരിക്കലും നടക്കില്ലെന്ന് ഓര്‍ക്കുമ്പോള്‍.., വിതുമ്പി ദീപിക. 

സ്വന്തം അമ്മയെ പോലെയാണ് ശ്രീദേവി. മുംബൈയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന എന്‍റെ കാര്യത്തില്‍ ശ്രീദേവി അതീവ ശ്രദ്ധാലുവായിരുന്നു- ദീപിക കൂട്ടിച്ചേര്‍ത്തു.