Asianet News MalayalamAsianet News Malayalam

ദീപിക പദുക്കോണ്‍‌ വീണ്ടും ഹോളിവുഡിലേക്ക്

ദീപിക പദുക്കോണ്‍‌ വീണ്ടും ഹോളിവുഡിലേക്ക്

Deepika Padukone to feature in another Hollywood film

ട്രിപ്പിൾ എക്സ് : ദ് റിട്ടേൺ ഒഫ് സാൻഡെർ കേജിലൂടെയാണ് ഇന്ത്യയുടെ പ്രിയനടി ദീപിക പദുക്കോണ്‍‌ ഹോളിവുഡിലെത്തിയത്. ദീപിക പദുക്കോണ്‍‌ വീണ്ടും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ ദീപിക നായികയാകുന്ന പുതിയ ചിത്രം ഇര്‍ഫാന്‍ ഖാന്റെ ആരോഗ്യപ്രശ്‍‌നം കാരണം നീണ്ടുപോകുകയാണ്. ആ സമയം ദീപിക ഹോളിവുഡ് സിനിമ ചെയ്യാനുള്ള ആലോചനയിലാണെന്നും തിരക്കഥ കേള്‍‌ക്കുകയാണെന്നുമാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  

ദീപിക പദുക്കോണ്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം പദ്‍മാവത് ആണ്. സഞ്ജയ് ഭൻസാലിയാണ് ചിത്രം സംവിധാനം ചെയ്‍‌തത്.

 

Follow Us:
Download App:
  • android
  • ios