കൊങ്ങിണി, സിന്ധി ആചാരപ്രകാരം ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തിലെ മുഖ്യ ആകർഷണം ഇരുവരും അണിഞ്ഞെത്തിയ വസ്ത്രങ്ങളായിരുന്നു. ചുവന്ന പട്ടില്‍ സഭ്യസാചി ഒരുക്കിയ മനോഹര വസ്ത്രത്തില്‍ അതീവ സുന്ദരിയായി ദീപിക എത്തിയത്. 

ബോളിവുഡ് ഏറെ ആഘോഷമാക്കിയ വിവാഹമായിരുന്നു രണ്‍വീര്‍ സിങ്-ദീപിക പദുക്കോണ്‍ താരജോഡികളുടേത്. വിവാഹം കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞിട്ടും രൺവീർ-ദീപിക വിവാഹാഘോഷങ്ങൾ ബോളിവുഡിൽ തകൃതിയായി നടക്കുകയാണ്. നവംബർ 14, 15 തീയതികളിലാണ് വിവാഹം നടന്നതെങ്കിലും ഇപ്പോഴും വിവാഹാഘോഷങ്ങളുടെ തിരക്കിലാണ് താരങ്ങൾ. 

കൊങ്ങിണി, സിന്ധി ആചാരപ്രകാരം ഇറ്റലിയില്‍ വച്ച് നടന്ന വിവാഹത്തിലെ മുഖ്യ ആകർഷണം ഇരുവരും അണിഞ്ഞെത്തിയ വസ്ത്രങ്ങളായിരുന്നു. ചുവന്ന പട്ടില്‍ സഭ്യസാചി ഒരുക്കിയ മനോഹര വസ്ത്രത്തില്‍ അതീവ സുന്ദരിയായി ദീപിക എത്തിയത്. വെള്ളയും ചുവപ്പും നിറങ്ങളിലുള്ള വസ്ത്രമണിഞ്ഞാണ് രണ്‍വീര്‍ ചടങ്ങിനെത്തിയത്. 

View post on Instagram

ഏവരുടേയും മനം കവർന്ന ആ ചുവന്ന ലഹങ്കയുടെ മേക്കിങ്ങ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. ഡിസൈനറായ ആനന്ദ് കരജ് പരമ്പരാ​ഗത രീതിയിലാണ് വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. ​ഗ്രാമങ്ങളിലെത്തി പരമ്പരാ​ഗത നെയ്ത്തുകാർക്കും ഡിസൈനർമാർക്കുമൊപ്പം ഇരുന്നാണ് ആനന്ദ് വസ്ത്രങ്ങൾ ഒരുക്കിയത്. വസ്ത്രത്തിന്റെ ഡിസൈനിങ്ങും നിർമ്മാണവുമൊക്കെ ഒരു യാത്രയിലെന്നപോലെ വീഡിയോയിൽ കാണിക്കുന്നുണ്ട്.

ദീപികയുടെ 'സാദ സൗഭ്യാവതി ഭാവ്' ദുപ്പട്ട ഏറെ ചർച്ച ചെയ്തിരുന്നു. എംബ്രോഡറി വർക്കിനാൽ കണ്ണഞ്ചിപ്പിക്കുന്ന ദുപ്പട്ടയും ഏവരുടേയും മനം കവർന്നിരുന്നു. 

View post on Instagram