സീരിയലുകളെ പരിഹസിച്ച് ഡബ്സ്മാഷ് വീഡിയോ ഇറക്കിയ യുവനടിയെ വിമര്‍ശിച്ച് സീരിയല്‍ താരം ഗായത്രി അരുണ്‍ രംഗത്ത്. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ഗായത്രി.

സീരിയലുകളെ പരിഹസിച്ച് ഡബ്സ്മാഷ് വീഡിയോ ഇറക്കിയ യുവനടിയെ വിമര്‍ശിച്ച് സീരിയല്‍ താരം ഗായത്രി അരുണ്‍ രംഗത്ത്. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് ഗായത്രി.

അടുത്തിടെയാണ് ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി സുരേഷും സുഹൃത്തുക്കളും മലയാളത്തിലെ സീരിയലുകളെ പരിഹസിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന്‍റെ വെളിച്ചത്തിലാണ് ഗായത്രി അരുണിന്‍റെ പ്രതികരണം.

സര്‍വ്വോപരി പാലക്കാരന്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്ന ഗായത്രി, ഒരു ഓണ്‍ലൈന്‍ സിനിമ സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് സ്വന്തം അഭിപ്രായം വെട്ടിത്തുറന്ന് പറയുന്നത്. 

"സിനിമ താരങ്ങളെപ്പോലെ സീരിയല്‍ താരങ്ങളും വളരെ ക്ലേശം നിറഞ്ഞാണ് ഒരോ രംഗവും ചെയ്യുന്നത്"

എന്ന് പറയുന്ന താരം സീരിയലുകള്‍ നല്‍കുന്ന മോശം സന്ദേശത്തിനെതിരെയാണ് അവര്‍ പ്രതികരിച്ചത് എന്ന വാദത്തിനും മറുപടി നല്‍കുന്നു,

"എല്ലാ സീരിയലും മികച്ച സന്ദേശം നല്‍കും എന്ന് ഞാന്‍ വാദിക്കുന്നില്ല, പക്ഷെ സിനിമകള്‍ എല്ലാം നല്ല സന്ദേശമാണോ നല്‍കുന്നത് എന്ന് ആലോചിക്കണം'"