ബിക്കിനി അനുഭവം തുറന്ന് പറഞ്ഞ് ദീപ്തി സതി
സൗന്ദര്യം അത് കാണുന്നയാളിലാണെന്ന് കുറിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു സാധാരണ നീന്തല്വേഷമാണെങ്കിലും സ്ക്രീനില്‍ ബിക്കിനി ധരിക്കുന്നത് ചിലപ്പോഴൊക്കെ ഭയവും ആശങ്കയുമൊക്കെ ഉണ്ടാക്കുന്നതാണെന്നാണ് ദീപ്തി പറയുന്നത്.
മുംബൈ: നീന എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പരിചിതയായ നടിയാണ് ദീപ്തി സതി. പുള്ളിക്കാരന് സ്റ്റാറാ തുടങ്ങിയ ചില ചിത്രങ്ങളിലും ദീപ്തി നായികയായിട്ടുണ്ട്. ഇപ്പോള്‍ ലക്കി എന്ന മറാത്തി ചിത്രമാണ് ദീപ്തിയുടെതായി പുറത്ത് എത്താനുള്ളത്. ചിത്രത്തില്‍ ഒരു കോളേജ് ഗേളായി എത്തുന്ന ദീപ്തിയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് വാര്‍ത്ത.
ഫെബ്രുവരി ഏഴിന് റിലീസിനെത്തുന്ന 'ലക്കി'യിലെ കഥാപാത്രം എല്ലാവരും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താരം. ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം വെളിപ്പെടുത്തിയത്. സിനിമയിലെ താരത്തിന്റെ ബിക്കിനി രംഗത്തെക്കുറിച്ചാണ് പോസ്റ്റില്‍ വിവരിക്കുന്നത്.
സൗന്ദര്യം അത് കാണുന്നയാളിലാണെന്ന് കുറിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു സാധാരണ നീന്തല്വേഷമാണെങ്കിലും സ്ക്രീനില്‍ ബിക്കിനി ധരിക്കുന്നത് ചിലപ്പോഴൊക്കെ ഭയവും ആശങ്കയുമൊക്കെ ഉണ്ടാക്കുന്നതാണെന്നാണ് ദീപ്തി പറയുന്നത്.
'ബിക്കിനിയില്‍ എങ്ങനെയാണ് കാണപ്പെടുന്നത്? സ്ക്രീനില്‍ ബിക്കിനി ധരിക്കാന്‍ മാത്രം ഫിറ്റ് ആണോ ശരീരം? എന്തായിരിക്കും ആളുകള്‍ ചിന്തിക്കുക?, തുടങ്ങിയ കാര്യങ്ങളാണ് ചിന്തിക്കുക. ഇത്തരം എല്ലാ ആശങ്കകള്‍ക്കുമിടയില്‍ ഒരു ശബ്ദം നിങ്ങള്‍ കേള്‍ക്കും, നിങ്ങള്‍ എന്താണെന്നതിലും എന്ത് ചെയ്യുന്നു എന്നതിലും അഭിമാനിക്കൂ.
അത് പുഞ്ചിരിയോടും ആത്മവിശ്വാസത്തോടും ചെയ്യൂ', ദീപ്തി കുറിച്ചു. കഥാപാത്രമാകാന്‍ ആത്മവിശ്വാസം പകര്‍ന്നത് ചിത്രത്തിന്റെ സംവിധായകന് സഞ്ജയ് ആണെന്നും വേഷം ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും ദീപ്തി പറയുന്നു.