ഝാൻവി കപൂർ നായികയാകുന്ന ധടക്, ട്രെയിലര്‍ കാണാം
ഝാൻവി കപൂർ ബോളിവുഡിൽ നായികയാകുന്ന ധടക്കിന്റെ ട്രെയിലറെത്തി. ഇഷാൻ ഖട്ടർ നായകവേഷത്തിലെത്തുന്ന ചിത്രം ജൂലൈ ഇരുപതിനാണ് തിയേറ്ററുകളിലെത്തുന്നത്.

ഷാഹിദ് കപൂറിന്റെ സഹോദരനും, ബിയോൺഡ് ദ ക്ലൗഡ്സിലെ നായകനുമായ ഇഷാൻ ഖട്ടറാണ് ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത്. രാജസ്ഥാനിലെ ജാതീയ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ധടക്കിന്റെ കഥ. താഴ്ന്ന ജാതിക്കാരനായ മാധൂറിനെ പ്രണയിക്കുന്ന പാർത്ഥ്വി. ഇരുവരുടെയും പ്രണയത്തെ കുടുംബം എതിർക്കുന്നതോടയുണ്ടാകുന്ന സംഘർഷങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
മകളുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കാത്തിരുന്ന ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത് ചിത്രീകരണത്തിനിടയിലാണ്. എന്നാൽ സിനിമയിലെ ചില രംഗങ്ങൾ കണ്ട് ആവശ്യമായ ഉപദേശങ്ങൾ അമ്മ നൽകിയിരുന്നെന്ന് ഝാൻവി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
ശശാങ്ക് സംവിധാനം ചെയ്യുന്ന ചിത്രം സൈറത്ത് എന്ന മറാത്തി സിനിമയെ ആസ്പദമാക്കിയാണ് എടുത്തിരിക്കുന്നത്.
