മണിരത്നത്തിന്റെ ഹിറ്റ് ചിത്രം അഗ്നി നച്ചത്തിരം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ധനുഷായിരിക്കും ചിത്രത്തില്‍ നായകനാകുക എന്നാണ് റിപ്പോര്‍ട്ട്. ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


1988ലാണ് അഗ്നി നച്ചത്തിരം പ്രദര്‍ശനത്തിനെത്തിയത്. കാര്‍ത്തിക്കും പ്രഭുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

അതേസമയം ധനുഷിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന തമിഴ് ചിത്രങ്ങള്‍, എന്നൈ നോക്കി പായും തോട്ടയും വാടാ ചെന്നൈയുമാണ്.