മലയാള സിനിമയിലെ യുവനടന്‍മാരില്‍ ഏറെ ശ്രദ്ധേയനായ ടോവിനോ തോമസിന്റെ തമിഴ് ചിത്രം ഉടന്‍. ഗോദയുടെ വിജയത്തിന്‍റെ സന്തോഷത്തിനിടെയാണ് ടോവിനോ തമിഴ് അരങ്ങേറ്റം. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവിനോ. 

ബി.ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടോവിനോയുടെ കോളിവുഡ് അരങ്ങേറ്റം. ഛായാഗ്രഹകനില്‍ നിന്ന് സംവിധായകനായ ആളാണ് ബി.ആര്‍ വിജയലക്ഷ്മി .

പത്രത്തില്‍ കണ്ടൊരു വാര്‍ത്തയെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന ചിത്രമാണിത്. വന്‍മുതല്‍ മുടക്കുള്ള ചിത്രമാണെന്നാണ് പ്രാഥമിക വിവരം. വാഗമണ്‍, ചാലക്കുടി, ഈരാറ്റുപേട്ട, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.