കാരംസ് കളിക്കാരനായി ധനുഷ്
ദേശീയ അവാര്‍ഡ് ജേതാക്കളായ വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രമാണ് വാട ചെന്നൈ. ചിത്രത്തില്‍ ദേശീയതലത്തിലെ കാരംസ് കളിക്കാരനായിട്ടാണ് ധനുഷ് അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക. ആന്‍ഡ്രിയയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സമുദ്രക്കനി, കിഷോര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വേല്‍രാജ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
