വെട്രിമാരൻ -ധനുഷ് ടീമിന്റെ അസുരൻ; പുതിയ മേയ്ക്ക് ഓവര്‍!

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 6:32 PM IST
Dhanush gets new makeover for Vetri Maran film
Highlights

തമിഴകത്ത് പ്രേക്ഷകരും നിരൂപകരുമെല്ലാം ഒരുപോലെ കാത്തിരിക്കുന്നതാണ്  വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ട്. വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ വട ചെന്നൈ അത്രയേറെയൊണ് സ്വീകാര്യത പിടിച്ചുപറ്റിയത്. ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നത് അസുരൻ എന്ന ചിത്രത്തിലാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായുള്ള പുതിയ മേയ്ക്ക് ഓവര്‍ ധനുഷ് പുറത്തുവിട്ടു.

തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ 'വെക്കൈ' എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാരകഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.  ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.

ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആടുകളവും വെട്രിമാരനായിരുന്നു ഒരുക്കിയത്. പൊള്ളാതവനാണ് ഇരുവരും ഒന്നിച്ച മറ്റൊരു ചിത്രം.

loader