നടൻ ധനുഷിന് 'മാരി 2'വിന്റെ ചിത്രീകരണത്തിനിടെ പരുക്കേറ്റു.
തമിഴ് നടൻ ധനുഷിന് 'മാരി 2'വിന്റെ ചിത്രീകരണത്തിനിടെ പരുക്കേറ്റു. വില്ലനായി അഭിനയിക്കുന്ന മലയാളി താരം ടോവിനോ തോമസും തമ്മിലുള്ള സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു ധനുഷിന് പരുക്കേറ്റത്. വലത് കാലിന്റെ മുട്ടിനും ഇടത് കൈക്കുമാണ് പരുക്ക്. പരിക്കിനെ തുടര്‍ന്ന് കഠിനമായ വേദന അനുഭവപ്പെട്ടെങ്കിലും സംഘട്ടനം ചിത്രീകരിച്ചതിന് ശേഷമാണ് ധനുഷ് ഷൂട്ടിംഗ് അവസാനിപ്പിച്ചത്.

ഗുരുതര പരിക്കുകളൊന്നുമില്ലെന്നും സുഖമായിരിക്കുകയാണെന്നും താരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചു. തനിക്ക് വേണ്ടി പ്രാര്‍ഥിക്കുകയും വളരെ അധികം സ്നേഹം കാണിക്കുകയും ചെയ്ത ആരാധകര്‍ക്ക് താരം നന്ദിയും പറഞ്ഞു. നിങ്ങളാണ് എന്റെ ശക്തിയെന്നും ധനുഷ് പറഞ്ഞു.
