അനുപമ പരമേശ്വരനാണ് ധ്രുവ് വിക്രമിന്റെ നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു.

'വാഴൈ' എന്ന ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്ത ധ്രുവ് വിക്രം നായകനായെത്തുന്ന 'ബൈസൺ' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. തീകൊളുത്തി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് നിവാസ് കെ പ്രസന്നയാണ്. മാരി സെൽവരാജ് തന്നെയാണ് ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്. ദീപാവലി റിലീസായാണ് ചിത്രമെത്തുന്നത്.

അനുപമ പരമേശ്വരനാണ് ധ്രുവ് വിക്രമിന്റെ നായികയായി എത്തുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. പശുപതി, ആമീർ, അഴകം പെരുമാൾ, അരുവി മദൻ, അനുരാഗ് അറോറ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

മനതി ഗണേശൻ എന്ന കബഡി താരത്തിന്റെ ബയോപിക് ആയിരിക്കില്ല ചിത്രമെന്ന് നേരത്തെ മാരി സെൽവരാജ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ തന്നെയാണ് ചിത്രമെത്തുന്നത്. ഏഴിൽ അരശാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 

പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ് ആൺ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അതേസമയം കാർത്തിക് സുബ്ബരാജ് ചിത്രം മഹാൻ ആയിരുന്നു ധ്രുവ് വിക്രമിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വാഴൈക്ക് ശേഷം എത്തുന്ന മാരി സെൽവരാജ് ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്. തിയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ചിത്രം സ്ട്രീമിങ് ചെയ്യുക. 

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News