കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം സച്ചിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്. ക്രിക്കറ്റ് ഇതിഹാസം സച്ചിനോടുള്ള ആദരവും സ്നേഹവും വ്യക്തമാക്കികൊണ്ട് ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ധ്യാനിനൊപ്പം അജു വര്‍ഗീസും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സച്ചിന്‍. മണിരത്നം എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം സന്തോഷ് നായര്‍ അണിയിച്ചൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും സച്ചിന് ഉണ്ട്.

ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് സച്ചിനെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. സച്ചിന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ എത്തുക. രേഷ്മ രാജനാണ് നായികാവേഷത്തിലെത്തുന്നത്. രഞ്ജി പണിക്കര്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, അപ്പാനി ശരത്, മണിയന്‍പിള്ള രാജു, മാല പാര്‍വതി, രശ്മി ബോബന്‍, സേതു ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കും.