ധ്യാന്‍ ശ്രീനിവാസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഗൂഢാലോചന. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

ധ്യാന്‍ ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. തോമസ് സെബാസ്റ്റ്യന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മംമ്താ മോഹന്‍ദാസ് ആണ് നായിക. ശ്രീനാഥ് ഭാസി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.