മദ്യപിച്ചെത്തിയ നായകൻ നടിയെ ക്രൂരമായി മര്‍‌ദ്ദിച്ചു

നടിയെ നായകൻ ക്രൂരമായി മര്‍ദ്ദിച്ചെന്ന് റിപ്പോര്‍ട്ട്. ഭോജ്പുരി നടനും ഗായകനുമായ പവൻ സിംഗ് ആണ് നടി അക്ഷര സിംഗിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

ഒരു ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇരുവരും. മദ്യപിച്ചെത്തിയ പവൻ സിംഗിനെ തന്റെ പ്രവേശിക്കാൻ അക്ഷര സിംഗ് അനുവദിക്കാതിരുന്നതാണ് നടനെ പ്രകോപിപ്പത്. തുടര്‍‌ന്ന് പവൻ സിംഗ് അക്ഷര സിംഗിനെ ക്രൂരമായി മര്‍‌ദ്ദിക്കുകയാരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. പരുക്കേറ്റ അക്ഷര സിംഗിനെ ഹോട്ടല്‍ അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‍‌തു. സംഭവത്തെ തുടര്‍ന്ന് സിനിമയില്‍‌ നിന്ന് പിൻമാറാൻ ഒരുങ്ങുകയാണ് അക്ഷര സിംഗ്. തന്റെ അവസരങ്ങള്‍ പവൻ സിംഗ് ഇല്ലാതാക്കുന്നുവെന്ന് നേരത്തെ അക്ഷര സിംഗ് പരാതിപ്പെട്ടിരുന്നു.