മുംബൈ: അഞ്ചു ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ പോപ് താരം ജസ്റ്റിന്‍ ബീബര്‍ പരിപാടി കഴിഞ്ഞ് അഞ്ചു മണിക്കൂര്‍ പോലും ഇന്ത്യയില്‍ നില്‍ക്കാതെ തിരികെ അമേരിക്കയിലേയ്ക്ക് പറന്നു. പരിപാടിയെക്കുറിച്ച് മോശം അഭിപ്രായം വന്നതുമൊന്നുമല്ല ബീബര്‍ തിരികെ മടങ്ങാന്‍ കാരണം. ഇന്ത്യയിലെ ചൂടാണ് താരത്തെ വലച്ചത്. ഷര്‍ട്ട് ഊരി കയ്യില്‍ പിടിച്ചാണ് ബീബര്‍ കാറില്‍ കയറി മടങ്ങിയത്.
പരിപാടിക്കിടെയും ചൂടു വലച്ചിരുന്നു. പാട്ടിനിടെ കയ്യില്‍ ഇരുന്ന ടവ്വല്‍ ഉപയോഗിച്ച് ബീബര്‍ വിയര്‍പ്പു തുടച്ചു കൊണ്ടേയിരുന്നു. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം വിരുന്ന്, താജ്മഹല്‍ സന്ദര്‍ശനം തുടങ്ങി വന്‍ പദ്ധതികളാണ് അഞ്ചു ദിവസത്തേയ്ക്ക് ഒരുക്കിയിരുന്നത്. എന്നാല്‍ ചൂട് ബീബറെ തിരിച്ചോടിച്ചു എന്നു തന്നെ പറയാം.
മൈക്കില്‍ ജാക്‌സണ് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സംഗീത നിശയായിരുന്നു ഇത്. എന്നാല്‍ ബീബര്‍ ആരാധകരെ അത്ര സംതൃപ്തിപ്പെടുത്തുന്നതായിരുന്നില്ല പരിപാടി എന്നാണ് അഭിപ്രായങ്ങള്‍.
