പുതിയ ഡിജിറ്റല്‍ മേക്ക്‍അപ്പ് ആപ്പുമായി സണ്ണി ലിയോണ്‍ മേക്ക്‍അപ്പ് ട്യൂട്ടോറിയല്‍ മാത്രമല്ല
ദില്ലി:സ്റ്റാര്സ്ട്രക്ക് എന്ന പുതിയ മേക്ക്അപ്പ് ബ്രാന്റ് സണ്ണി ലിയോണ് വിപണിയിലിറക്കിയിട്ട് നാലുദിവസം കഴിഞ്ഞതേയുള്ളു. എന്നാല് ഇതിനോടകം തന്നെ സണ്ണിയുടെ പുതിയ ബ്രാന്റിന് ആവശ്യക്കാര് ഏറിയിട്ടുണ്ട്. എന്നാല് മേക്ക്അപ്പ് ബ്രാന്റിന് പുറമേ പുതിയ ഡിജിറ്റല് മേക്ക്അപ്പ് ആപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സണ്ണി. മേക്ക്അപ്പ് ട്യൂട്ടോറിയല് മാത്രമല്ല മേക്ക്അപ്പ് സംബന്ധിയായ കാര്യങ്ങളില് തന്റെ പ്രേക്ഷകരോട് സണ്ണി നേരിട്ട് സംവദിക്കുകയും ചെയ്യും.
തന്റെ മനസില് ഈയൊരു പദ്ധതി കുറെ നാളുകള്ക്ക് മുമ്പ് തന്നെ ഉണ്ടായിരുന്നെന്ന് സണ്ണി പറയുന്നു. ഏത് നിറമാണ് നമ്മുടെ ശരീരത്തിന് അനുയോജ്യം, ഏത് ലിപ്സ്റ്റിക്ക് ഷേഡാണ് യോജിക്കുക എന്നതിനെക്കുറിച്ച് കോസ്മറ്റിക്ക്സ് സാധനങ്ങള് തിരഞ്ഞെടുക്കുമ്പോള് എല്ലാവര്ക്കും ആശങ്കയുണ്ടാകുമെന്ന് സണ്ണി പറയുന്നു. തന്റെ പുതിയ ആപ്പ് ഇത്തരം ചോദ്യങ്ങള്ക്കും സംശയങ്ങള്ക്കും ഉത്തരം തരുമെന്ന് സണ്ണി ഉറപ്പിച്ചു പറയുന്നു.
