നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തനിക്കെതിരെ നടന്നത് ഇമേജ് തകര്‍ക്കാനുള്ള ഗൂഢാലോചനയെന്ന് ദിലീപ്. മുംബൈയില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ദിനപത്രത്തിലാണ് തനിക്കെതിരെ ആദ്യം വാര്‍ത്ത വന്നത്. ഇത്രയേറെ ശത്രുക്കളുണ്ടായിരുന്നത് അറിയില്ലായിരുന്നു. പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം കുത്തിവയ്ക്കാനുള്ള ക്വട്ടേഷനാണ് നടന്നതെന്നും ദിലീപ് പറഞ്ഞു. ജോര്‍ജ്ജേട്ടന്റെ പൂരം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

ബിജു അരൂക്കുറ്റി ആണ്ജോര്‍ജ്ജേട്ടന്റെ പൂരം സംവിധാനം ചെയ്യുന്നത്. രജിഷ വിജയനാണ് നായിക. വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. വൈ വി രാജേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. തൃശൂരാണ് പ്രധാന ലൊക്കേഷന്‍.