മലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപിന്റെ യഥാര്‍ഥ പേര് ഗോപാലകൃഷ്‍ണനാണെന്ന് ആരാധകര്‍ക്ക് അറിയാവുന്ന കാര്യമായിരിക്കും. 1996ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബട്‍ലര്‍ എന്ന ചിത്രത്തില്‍ ഗോപാലകൃഷ്‍ണന്‍ എന്ന കഥാപാത്രത്തെയായിരുന്നു ദിലീപ് അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ ദിലീപ് വീണ്ടും ഗോപാലകൃഷ്‍ണനാകുന്നു. അടൂര്‍ ഗോപാലകൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന 'പിന്നെയും' എന്ന ചിത്രത്തിലാണ് ദിലീപ് ഗോപാലകൃഷ്‍ണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'പിന്നെയും' എന്ന ചിത്രത്തില്‍ കാവ്യാ മാധവനാണ് നായിക. കാവ്യാ മാധവന്‍ ഒരു ടീച്ചറുടെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.