നടന്‍ ദിലീപും കുടുംബവും കാക്കാത്തുരുത്തി കാളിമലര്‍ക്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ദിലീപിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭത്തില്‍ ചിത്രീകരണത്തിനായി എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന് മുന്നോടിയായാണ് ക്ഷേത്രദര്‍ശനം നടത്തിയതെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു.

മുരളി ഗോപിയാണ് കമ്മാര സംഭവത്തിന്‍റെ രചന. മുരളി ഗോപി ചിത്രത്തില്‍ പ്രധാനവേഷവും കൈകാര്യവും ചെയ്യുന്നുണ്ട്. കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

പഴയ കാലഘട്ടങ്ങളിലൂടെ കടന്നു പോകുുന്ന കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. തേനിയിലും ചെന്നൈയിലും എറണാകുളത്തും തിരുവന്തപുരത്തുമായി അവശേഷിക്കുന്ന ചിത്രീകരണം നടക്കും.

നമിത പ്രമോദ് ആണ് നായിക. ശ്രീഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തും.
