കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഓണത്തിനു ശേഷം വീണ്ടും ആവശ്യമുന്നയിച്ച് ഹർജി നൽകും. അച്ഛന്‍റെ ശ്രാദ്ധത്തിന് പങ്കെടുക്കാൻ അനുമതി ലഭിച്ച വിവരം ഹർജിയിൽ ചൂണ്ടിക്കാട്ടു. 

നേരത്തെ രണ്ട് തവണ ഹൈക്കോടതി ദിലീപിന്‍റെ ജാമ്യാപോക്ഷ തള്ളിയിരുന്നു. ശനിയാഴ്ച, നടന്‍റെ റി​​​മാ​​​ൻ​​​ഡ് കാ​​​ലാ​​​വ​​​ധി ഈ ​​​മാ​​​സം 16 വ​​​രെ അങ്കമാലി മജിസ്ട്രേറ്റ് കോ​​ട​​തി നീ​​​ട്ടിയിരുന്നു.