'നീതി'യിലൂടെ ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്ചേഴ്സ് മലയാളത്തിലേക്ക് കടക്കുകയാണ്. 

ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സിനിമ സംവിധാനം ചെയ്യുന്നു. 'നീതി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ വയാകോം 18 മോഷന്‍ പിക്ചേഴ്സ് മലയാളത്തിലേക്ക് കടക്കുകയാണ്. വയാകോം ആണ് തങ്ങളുടെ കന്നി മലയാള സംരംഭം അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഒരു ബി.ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിക്കുന്നത്.

ബി.ഉണ്ണികൃഷ്ണന്‍ ദിലീപിനെ നായകനാക്കി ചെയ്യാനിരിക്കുന്ന സിനിമയെക്കുറിച്ച് നേരത്തേ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരമൊരു പ്രോജക്ട് മുന്‍പ് ആലോചിച്ചിരുന്നുവെന്നും പിന്നാലെ മറ്റ് സിനിമാ തിരക്കുകള്‍ വന്നതിനാല്‍ നടക്കാതെപോയതാണെന്നും ഉണ്ണികൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചിരുന്നു. 

മോഹന്‍ലാല്‍ നായകനായ വില്ലനാണ് ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത അവസാനചിത്രം. മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത കമ്മാരസംഭവമാണ് ദിലീപിന്‍റേതായി അവസാനം തീയേറ്ററുകളില്‍ എത്തിയത്. രാമചന്ദ്രബാബുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രൊഫസര്‍ ഡിങ്കനാണ് ദിലീപിന്‍റെ പുറത്തുവരാനുള്ള മറ്റൊരു ചിത്രം.