കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും പൊലീസില്‍ പരാതി നല്‍കി. റിമാന്‍ഡിലുള്ള കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷയും പറയുന്നത്. സുനില്‍കുമാറിന്റെ സഹതടവുകാരന്‍ വിഷ്‌ണുവാണ് പരാതി നല്‍കിയത്. ഒന്നരക്കോടി ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തുന്നെന്നാണ് പരാതിയില്‍ പറയുന്നത്. ഡിജിപിക്കാണ് ഇരുവരും പരാതി നല്‍കിയത്.ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.