ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി നടന്‍ ദിലീപ് ഹൈക്കോടതിയിൽ. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേപുട്ടിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിന് പോകാൻ അനുമതി തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നവംബർ 29നാണ് ദുബായിലെ ദേ പുട്ട് ശാഖയുടെ ഉദ്ഘാടനം. നടിയെ ആക്രമിച്ച കേസിൽ റിമാന്റിൽ ആലുവ സബ്ജയിൽകഴിയുകായിരുന്ന ദിലീപിന് കർശന ഉപാധികളോടെയാണ് ജാമ്യം അനവുദിച്ചത്. ജാമ്യം നൽകിയതോടെ താരത്തിന്റെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ പറയുമ്പോൾ ഹാജരാകണമെന്നതും തെളിവ് നമശിപ്പിക്കരുതെന്നതും ഉപാധികളിൽ ഉൾപ്പെടും.