ആലുവ: കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ആലുവ ജയിലില്‍ റിമാന്‍ഡിലാണ്. അടുത്തമാസം 8 വരെയാണ് ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി. ദിലീപ് ജയിലിലായിട്ട് ആഴ്ചകള്‍ കഴിഞ്ഞിരിക്കുകയാണ്. ആരോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാത്ത ദിലീപിന് സഹതടവുകാരോട് നീരസങ്ങളൊന്നും കാണിക്കാറില്ല. കാണാന്‍ വരുന്ന കുടുംബക്കാരെ കണ്ട് സംസാരിക്കും അതും 30 മിനിറ്റില്‍ കൂടുന്നില്ല.
ഇന്നലെ അമ്മയും മകള്‍ മീനാക്ഷിയും വിളിച്ചപ്പോള്‍ അച്ഛന്‍ ജയിലില്‍ കിടക്കുന്നത് കാര്യമാക്കേണ്ട മോള് നല്ലതു പോലെ പഠിക്കണം എന്നു പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത് എന്ന് പറയുന്നു. ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ സഹോദരനടക്കമുള്ളവര്‍ എത്തിരുന്നു.
എന്നാല്‍ ഭാര്യ കാവ്യയും മകള്‍ മീനാക്ഷിയും എത്തിരുന്നില്ല. ദിലീപിനെ കാണാന്‍ കാവ്യ തയാറാകുന്നില്ല എന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങളെ ഭയന്നിട്ടാണ് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
