തിരുവനന്തപുരം: ദിലീപ് ചിത്രമായ രാമലീലയുടെ റിലീസ് മാറ്റി. ജൂലൈ ഏഴിനാണ് ചിത്രം റിലീസ് നിശ്ചയിച്ചിരുന്നത്. പുതിയ റിലീസ് തീയതി എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. അരുണ്‍ ഗോപി സംവിധാനം ചെയ്ത് ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപ് ജനപ്രതിനിധിയായാണ് എത്തുന്നത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ ദിലീപിന്റെ പേര് വന്നതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി വച്ചത്. ദിലീപിനെതിരായ വിവാദങ്ങള്‍ പുതിയ ചിത്രത്തെ തകര്‍ക്കാനാണെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ആരോപിച്ചിരുന്നു.