കമ്മാരസംഭവത്തിലെ താടി ലുക്ക്: ദിലീപ് പറയുന്നത്

First Published 3, Apr 2018, 9:05 PM IST
Dileep on Kammara Sambhavam look
Highlights
  • പോസ്റ്റര്‍മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു കമ്മാരസംഭവം എന്ന ചിത്രത്തിന്‍റെ ലുക്കുകള്‍

കൊച്ചി: പോസ്റ്റര്‍മുതല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു കമ്മാരസംഭവം എന്ന ചിത്രത്തിന്‍റെ ലുക്കുകള്‍. കമ്മാര സംഭവത്തിലെ താടിവെച്ച ലുക്കിന്‍റെ പിറവിയെക്കുറിച്ച് കൊച്ചിയില്‍ നടന്ന കമ്മാരസംഭവത്തിന്‍റെ ഓഡിയോ റിലീസില്‍ തുറന്ന് പറയുകയാണ് ദിലീപ്

സിനിമയില്‍ അഞ്ചുലുക്കിലാണ് ഞാന്‍ വരുന്നത്. അതില്‍ മെയിന്‍ ആയി വരുന്നത് മൂന്ന് ലുക്കിലാണ്, ഒന്ന് വയസന്‍ ആയിട്ടും പിന്നെ പാട്ടില്‍ വരുന്ന ലുക്ക്, പിന്നെ ഉള്ള എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാന്‍ വലിയ ഒരു സുനാമിയില്‍ പെട്ട് പോകുന്നതു, ആ മൂന്നുമാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച സിനിമയിലെ ആ ലുക്കെന്നും ദിലീപ് പറഞ്ഞു. 

രണ്ടാം ജന്മത്തിലെ ആദ്യ വേദിയാണ് ഇത്. ഒരു പാട് പ്രാവശ്യം ഈ കഥയുമായി രതീഷ് അമ്പാട്ട് തന്‍റെ പുറകെ നടന്നിരുന്നു. ഈ സിനിമ ഒരു വലിയ സംഭവമാക്കി തീര്‍ത്തത് രതീക്ഷിന്‍റെ ക്ഷമ തന്നെയാണ്. ഈ സിനിമ സംഭവിച്ചത് നടന്‍ സിദ്ധാര്‍ഥിന്‍റെ നല്ല മനസുകൊണ്ടാണ്. ഒരു പാട് പടങ്ങള്‍ മാറ്റിവെച്ചാണ് അദേഹം ഈ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയത്.

 മുരളി ഗോപിയോടുമുള്ള കടപ്പാട് മറക്കാന്‍ സാധിക്കില്ലെന്നും ദിലീപ് പറഞ്ഞു. തന്നെ എപ്പോഴും നില നിര്‍ത്തിയത് പ്രേക്ഷകരാണ്. അവരോട് മാത്രമാണ് തനിക്ക് കടപ്പാടെന്നും ദിലീപ് പറഞ്ഞു.

loader