കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം നടന്‍ ദിലീപ് പുറത്തുിറങ്ങി. വൈകിട്ട് 5.20ഓടെയാണ് ദിലീപ് പുറത്തിറക്കിയത്. ആലുവ സബ് ജയിലില്‍നിന്നാണ് ദിലീപ് പുറത്തിറങ്ങിയത്. ദിലീപ് പുറത്തിറങ്ങുമ്പോള്‍ ജയിലിന് പുറത്ത് ആഹ്ലാദപ്രകടനവുമായി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. പുറത്തിറങ്ങിയ ദിലീപ്, ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തുകൊണ്ടാണ് വാഹനത്തിലേക്ക് കയറിയത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, അഭിഭാഷകന്‍ എന്നിവര്‍ ദിലീപിനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നു.