കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയേക്കും. കേസിന്റെ തുടക്കം മുതല്‍ ദിലീപിനെ സംരക്ഷിച്ചുപോരുന്ന നിലപാടായിരുന്നു അമ്മ സ്വീകരിച്ചിരുന്നത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഈ നാണക്കേടില്‍ നിന്ന് രക്ഷപ്പെടാന്‍ ദിലീപിനെ പുറത്താക്കുമെന്നാണ് സൂചന.
അമ്മയുടെ ട്രഷറര്‍ കൂടിയായ ദിലീപിനെ സംഘടനയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത ശേഷം യോഗം ചേര്‍ന്ന് തീരുമാനമെടുക്കാനാണ് നീക്കം. അമ്മ പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയ്ക്കായി ആസുപത്രിയില്‍ അഡ്മിറ്റാണ്. ഇന്നസെന്റ് മടങ്ങിയെത്തിയാല്‍ അടുത്ത ദിവസം നടപടിയുണ്ടാകുമെന്നാണ് വിവരം.
