ദിലീഷ് പോത്തന്‍- ശ്യാം പുഷ്‍കരന്‍ ടീമിന്റെ വര്‍ക്കിംഗ് ക്ലാസ് ഹീറോ

ശ്യാം പുഷ്‍കരന്റെ തിരക്കഥയെഴുതുന്ന പുതിയ സിനിമയാണ് കുംബളങ്ങി നൈറ്റ്സ്. മധു സി നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെയ്‍ന്‍ നിഗം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


സംവിധായകന്‍ ദിലീഷ് പോത്തനും ശ്യാം പുഷ്‍കരനും ചേര്‍ന്ന് സിനിമ നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇവരുടെ വര്‍ക്കിംഗ് ക്ലാസ് ഹീറോ എന്ന പേരിലുള്ള കമ്പനി ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ നിര്‍മ്മാണ പങ്കാളിത്തത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ഫഹദും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൌബിനും ചിത്രത്തിലുണ്ട്.