നടി ദീപിക കക്കര്‍ ഇസ്ലാംമതം സ്വീകരിച്ചു ഹിന്ദി ടെലിവിഷന്‍ സീരിയലിലെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ദീപിക

മുംബൈ: നടി ദീപിക കക്കര്‍ ഇസ്ലാംമതം സ്വീകരിച്ചു. ഹിന്ദി ടെലിവിഷന്‍ സീരിയലിലെ പ്രേക്ഷകരുടെ ഇഷ്ടതാരമായ ദീപിക, സഹതാരവും പ്രണയിതാവുമായ ഷോയിബ് ഇബ്രാഹിമിനെ വിവാഹം കഴിച്ചതിന് പിന്നാലെയാണ് മതംമാറിയതായി പ്രഖ്യാപിച്ചത്.ദീപിക ഫൈസ എന്ന പുതിയ പേരും സ്വീകരിച്ചു. 

ഞാന്‍ മതം മാറിയെന്നുള്ളത് സത്യമാണ്. പക്ഷെ അതിന്‍റെ കാരണം ആരോടും വ്യക്തമാക്കണമെന്ന് ഇനിക്ക് തോന്നുന്നില്ല. വ്യക്തിപരമായ, സ്വകാര്യമായ കാര്യമാണ് മതംമാറ്റം. അത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയേണ്ട ഒരു കാര്യമേ അല്ല. നടി നടന്മാരെന്ന നിലയില്‍ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായും മാധ്യമങ്ങളുമായും പങ്കുവച്ചിട്ടുള്ളതാണ്. പക്ഷെ ഇത് തികച്ചും വ്യക്തിപരമാണ്. 

മാത്രമല്ല എന്‍റെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ഞാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടുമില്ല. ദീപികയുടെ ഈ തീരുമാനത്തില്‍ ഭര്‍ത്താവ് ഷോയിബ് ഈയിടെ ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയുണ്ടായി. തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്നത് തങ്ങളെ അലട്ടാറില്ലെന്നും ഷോയിബ് പറഞ്ഞു.