കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ പ്രതിസന്ധിയിലായിരിക്കുന്ന മൂന്ന് പുതുമുഖ സംവിധായകരാണ്. അതില്‍ ഇപ്പോള്‍ ഏറ്റവും പ്രതിസന്ധി നേരിടുന്ന ഉടന്‍ റിലീസ് ചെയ്യേണ്ട ദിലീപിന്‍റെ രാമലീല എന്ന ചിത്രമാണ്. പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം സംവിധാനം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്ന അരുണ്‍ ഗോപിയാണ്.

ഏതാണ്ട് മൂന്നുവര്‍ഷത്തെ ഒരുക്കത്തിന് ശേഷമാണ് അരുണ്‍ തന്‍റെ ആദ്യ ചിത്രം ഒരുക്കിയത്. ആദ്യം കഴിഞ്ഞ ആഴ്ച റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോള്‍ റിലീസിനെ സംബന്ധിച്ച് വലിയ ധാരണ നിര്‍മ്മാതാവ് നല്‍കുന്നില്ല. അതിനിടയിലാണ് അരുണ്‍ ഗോപി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
ചിത്രത്തെ സംബന്ധിച്ച് പ്രതീക്ഷയുണ്ട്. ഈ സിനിമ ഒരാളുടെതല്ല, ചിത്രം ഒരു കൂട്ടായ്മയിലാണ് ഒരുങ്ങുന്നത് അതിനാല്‍ ദിലീപിന്‍റെ ചിത്രം, മുളകുപാടത്തിന്‍റെ ചിത്രം എന്ന് പറയാതെ പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ. ദിലീപിന്‍റെ ചിത്രമായതുകൊണ്ട് ചിത്രത്തിനെതിരെ ആക്രമണമുണ്ടാകുമോ എന്നതിനോട് പ്രതികരിക്കാനില്ലെന്ന് സംവിധായകന്‍ പറയുന്നു.
