സമയം ചിലപ്പോള്‍ അങ്ങനെയാണ് മരണം നിശബ്ദമായി വന്ന് തട്ടിയെടുക്കും. അത് തന്നെയാണ് ഐവി ശശിയുടെ കാര്യത്തിലും സംഭവിച്ചത്. ഏറെ ഞെട്ടിപ്പിച്ചുകൊണ്ട് സംവിധായകന്‍ ഐവി ശശിയുടെ മരണ വാര്‍ത്ത  സിനിമാ ലോകത്ത് എത്തിയത്. ക്യാന്‍സറിന് ചികിത്സയിലാരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ വിയോഗം മലയാളത്തിന് താങ്ങാന്‍ പറ്റുന്നതിനപ്പുറത്തേക്കാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അദ്ദേഹത്തെ മരണം തട്ടിയെടുത്തത്. 

ഐവി ശശിയുടെ വിരല്‍ തുമ്പില്‍ ഒട്ടേറെ മികച്ച സിനിമകള്‍ വിരിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാക്കള്‍ ദിവസങ്ങളോളം കാത്തിരുന്നിട്ടുമുണ്ട്.തന്‍റേതായ രീതിയും സംവിധായക ശൈലിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മലയാളത്തില്‍ എക്കാലവും തിളങ്ങി നിന്ന സീമ, രതീഷ്, ശ്രീവിദ്യ, മമ്മൂട്ടി തുടങ്ങിയ അഭിനയ പ്രതിഭകളെ സിനിമാ ലോകത്തിന് സമ്മാനിച്ചത് അദ്ദേഹം തന്നെയാണ്. പല ലൊക്കേഷനുകളിലായി ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ സിനിമ സംവിധാനം ചെയ്ത വ്യക്തിയായിരുന്നു ഐവി ശശി. മലയാളത്തിന് 150 ഓളം സിനിമകള്‍ സംഭാവന ചെയ്ത അത്ഭുത മനുഷ്യനാണ്.

സിനിമയോടുള്ള അഭിനിവേശം മൂത്ത് ഇരുപതാം വയസ്സില്‍ മദ്രാസിലേക്കു ട്രെയിന്‍ കയറിയ ശശിധരന്‍ എന്ന യുവാവ് പിന്നെ നേര്‍ക്കുനേര്‍ നിന്നത് സ്വന്തം സിനിമകളിലെ നാടകീയ മുഹൂര്‍ത്തങ്ങളെ വെല്ലുന്ന ജീവിത മുഹൂര്‍ത്തങ്ങളോടായിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ഡിഗ്രിക്കു പഠിക്കുമ്പോള്‍ ഒരു കല്യാണവീട്ടില്‍ വച്ച് ബന്ധു കൂടിയായ എസ്. കൊന്നനാട്ട് എന്ന പ്രശസ്തനായ കലാസംവിധായകനെ പരിചയപ്പെട്ടു. സിനിമയില്‍ ആര്‍ട്ട് ഡയറക്ടറായി ജോലി ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന സ്വപ്നം ശശി തുറന്നു പറഞ്ഞു. നോക്കാം, ആദ്യം പഠിത്തം കഴിയട്ടെ എന്നായി സ്വാമിനാഥന്‍ എന്ന കൊന്നനാട്ട്.

എന്നാല്‍ അതിനിടെ ചില കാരണങ്ങളാല്‍ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അപമാനം കാരണം ആരോടും പറയാതെ വീടു വിട്ടിറങ്ങി തൃശൂരിലെ സുഹൃത്തിന്റെ വീട്ടിലേക്കായിരുന്നു ആ യാത്ര.  എന്നാല്‍ ഷൊര്‍ണൂരിലെത്തിയപ്പോഴേക്കും മദ്രാസ് ട്രെയിന്‍, ഒന്നും നോക്കാതെ അതിലേക്ക് കയറി. അങ്ങനെയാണ് സിനിമ എന്ന മഹാസാഗരത്തിലേക്ക് ഐവി ശശി എത്തിപ്പെടുന്നത്. 

1968ല്‍ എ.വി.രാജിന്‍റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം. 1982 ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ സ്വന്തമാക്കി. ഉത്സവംആണ് ആദ്യചിത്രം. അവളുടെ രാവുകളിലൂടെ മലയാളത്തിലെ മികച്ച  സംവിധായകനായി. 

1977ല്‍ ആണ് സംവിധാനം ഐ.വി. ശശി എന്ന തിളങ്ങുന്ന ടൈറ്റില്‍ കാര്‍ഡുമായി ഏറ്റവുമധികം സിനിമകള്‍ മലയാളത്തില്‍ റിലീസ് ചെയ്യുന്നത്. ഇതാ ഒരു മനുഷ്യന്‍, വാടകയ്‌ക്കൊരു ഹൃദയം, ഇനിയും പുഴ ഒഴുകും.ആ പന്ത്രണ്ടു സിനിമകളും സൂപ്പര്‍ഹിറ്റ് ആയിരുന്നു. സിനിമ ചെയ്യുന്ന കാലത്ത് ഒരു വിശ്രമം പോലും ഇല്ലാത്ത വ്യക്തിയായിരുന്നു.താമസിക്കുന്ന ഹോട്ടലില്‍ ഒരേ സമയം  മൂന്നോ നാലോ ഗ്രൂപ്പ് സിനിമാക്കാര്‍ ഉണ്ടാകും. പത്മരാജന്‍, ജോണ്‍പോള്‍, ആലപ്പി ഷെരീഫ് തുടങ്ങിയ തിരക്കഥാകൃത്തുകള്‍ വിവിധ ചിത്രങ്ങളുടെ പണിപ്പുരയിലായിരിക്കും. അതേ ഹോട്ടലിന്റെ വേറൊരു മുറിയില്‍ മറ്റൊരു ചിത്രത്തിന്റെ മ്യൂസിക് കംപോസിങ് നടക്കുന്നിരുന്നു.

അന്ന് ഹൈദരാബാദില്‍ ചിത്രീകരിച്ചാല്‍ സിനിമകള്‍ക്ക് സബ്‌സിഡി കിട്ടുന്നതുകൊണ്ട് ഷൂട്ടിങ് മാത്രം ഹൈദരാബാദിലും ബാക്കി ജോലികള്‍ മദ്രാസിലും ആണ് അദ്ദേഹവും അണിയറ പ്രവര്‍ത്തകരും നടത്തിയിമരുന്നത്. പകല്‍ ഷൂട്ടിങ് കഴിഞ്ഞ് രാത്രി ഫ്ലൈറ്റില്‍ മദ്രാസിലേക്ക് വന്നും ഉറക്കമില്ലാത്ത രാത്രികളായിരുന്നു അദ്ദേഹത്തിന്.ചിലപ്പോള്‍ ഒന്നര മണിക്കൂര്‍ മാത്രമാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. അത്രയും സിനിമ എന്ന തന്റെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരുന്നു.

സിനിമകളിലൂടെയുള്ള യായത്രയിലാണ് ജീവിത പങ്കാളിയായ സീമയെ കണ്ടുമൂട്ടുന്നത്. ഏകദേശം മുപ്പതോളം സിനിമകളില്‍ ഇവര്‍ ഒരുമിച്ച പ്രവര്‍ത്തിച്ചെന്ന റെക്കോര്‍ഡുമുണ്ട്. കുടുംബത്തോടെ ചെന്നൈയിലായിരുന്നു താമസം.

െഎവി ശശിയുടെ ചില സിനിമയിലെ രംഗങ്ങള്‍